പിന്നിട്ടവഴിതാരകളിലെന്നോ കാലില്‍ തറച്ച നോവെന്ന മുള്ളും പേറി ദിക്കുകളോളം അലയുകയെന്‍ വിധി . നാളിത്രയും കണ്ടതും അറിഞ്ഞതുമായ മധുര നൊമ്പരങ്ങള്‍ അന്യമായിതീരാന്‍ ഇനിയും നാളുകലെത്ര ബാക്കി എന്നത് നിശ്ചയമില്ലെങ്കിലും അവയെല്ലാം കണ്ണെത്താ ദൂരത്തേക്കു മറയുവാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. കുട്ടിക്കളികളും പിണക്കങ്ങളും ഇനക്കങ്ങലുമോക്കെയായി കഴിച്ചു കൂട്ടിയ ബാല്യം, അതിലുപരി സൗഹൃദത്തില്‍ ചാലിച്ചെഴുതിയ യൗവ്വനം എന്ന മഹാകാവ്യം... വര്‍ണ ശബളമായിരുന്ന ഒരു കാലഘട്ടത്തിന്റെ ക്യാന്‍വാസിനു തിരശീല വീഴുകയായി.....
മനസ്സിന്റെ അടിതാരയില്‍ നിറം മങ്ങിയ ഓര്‍മകളെ തഴുകികൊണ്ട് ഒരു ഇളം കാറ്റു വീശുന്നു.. ജീവിത പാതയില്‍ സുഖലോല്പതകളുടെ പരവതാനി വിരിച്ച ഭാഗം അവസാനിക്കുകയായി. കണ്മുന്നില്‍ വിജനമായ വീഥികള്‍...........
ഇനിയെങ്ങോട്ട്...............


No comments:
Post a Comment