Sunday, October 16, 2011

ഒരു ഹൃദയത്തിന്‍റെ വിങ്ങല്‍

പിന്നിട്ടവഴിതാരകളിലെന്നോ കാലില്‍ തറച്ച നോവെന്ന മുള്ളും പേറി ദിക്കുകളോളം അലയുകയെന്‍ വിധി . നാളിത്രയും കണ്ടതും അറിഞ്ഞതുമായ മധുര നൊമ്പരങ്ങള്‍ അന്യമായിതീരാന്‍ ഇനിയും നാളുകലെത്ര ബാക്കി എന്നത് നിശ്ചയമില്ലെങ്കിലും അവയെല്ലാം കണ്ണെത്താ ദൂരത്തേക്കു മറയുവാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. കുട്ടിക്കളികളും പിണക്കങ്ങളും ഇനക്കങ്ങലുമോക്കെയായി  കഴിച്ചു കൂട്ടിയ ബാല്യം, അതിലുപരി സൗഹൃദത്തില്‍ ചാലിച്ചെഴുതിയ യൗവ്വനം എന്ന മഹാകാവ്യം... വര്‍ണ ശബളമായിരുന്ന ഒരു കാലഘട്ടത്തിന്റെ ക്യാന്‍വാസിനു  തിരശീല വീഴുകയായി.....
മനസ്സിന്റെ അടിതാരയില്‍ നിറം മങ്ങിയ ഓര്‍മകളെ തഴുകികൊണ്ട്‌ ഒരു ഇളം കാറ്റു വീശുന്നു.. ജീവിത പാതയില്‍ സുഖലോല്പതകളുടെ പരവതാനി വിരിച്ച ഭാഗം അവസാനിക്കുകയായി. കണ്മുന്നില്‍ വിജനമായ വീഥികള്‍...........

ഇനിയെങ്ങോട്ട്............... 

Monday, July 18, 2011

മഴയുടെ നാദം

കൊഴിഞ്ഞു പോയ കാലങ്ങളെ അഗതാരില്‍ നിന്നും തൊട്ടുണര്‍ത്താന്‍ വീണ്ടും ഒരു ഇടവപ്പാതി കൂടി. കളകള നാദമയമായി  ഓരോ മഴത്തുള്ളിയും  ഭൂമിദേവിയെ തഴുകുമ്പോള്‍ മനസ്സില്‍ ഒരു കൂട്ടം ഓര്‍മകളുടെ വേലിയേറ്റം അരങ്ങേറിക്കഴിഞ്ഞിരിക്കുന്നു . പൊടിപടലങ്ങള്‍ നിറഞ്ഞ ഓര്‍മകള്‍ക്ക് പുത്തനൊരു ഉണര്‍വ് എകികൊണ്ട്  മഴ പെയ്തിറങ്ങുമ്പോള്‍ പുസ്തകതാളുകളില്‍ എന്നോ എഴുതാന്‍ മറന്നു വച്ച ഒരു അധ്യായം പുനര്‍ജനിക്കുകയായി.  മഴ നനഞ്ഞു നടന്ന ഒരു ബാല്യത്തിന്‍റെ പടിവാതില്‍ക്കല്‍ നിന്നും ആരോ വിളിക്കുന്ന പോലെ. ചേതസ്സിന്റെ അടിത്തറയില്‍ ഒളിച്ചു കിടക്കുന്ന ആ സുന്ദര കാലത്തിലേക്ക് ഒരു മടക്ക യാത്ര യാദര്ധ്യമയിരുന്നെങ്കില്‍ ...  മനോഹരമായ ആ കാലം എന്നെന്നേക്കുമായി നഷ്ടപ്പെട്ട് കഴ്ഞ്ഞു എന്ന സത്യം
എത്ര ശ്രമിച്ചിട്ടും ഉള്‍ക്കൊള്ളാന്‍  കഴിയുന്നില്ല.. ഹൃദയം വിതുംബുന്നപോലെ
, ശബ്ദം നിലക്കുന്നപോലെ....


             സര്‍വ ശ്രേഷ്ടനായ പോന്നു തമ്പുരാനെ.., തിരിച്ചു തരുമോ ഓര്‍മ്മകള്‍ നെയ്യുന്ന ആ ബാല്യം ഒരിക്കല്‍കൂടി...

Monday, June 6, 2011

കൊഴിഞ്ഞു പോയ ഇലതാളുകള്‍


പൊയ്പ്പോയ കാലമത്രയും ലക്ഷ്യമെന്തെന്നും വീധിയേതെന്നും നിശ്ചയമില്ലാതെ  ഒരു ഭിക്ഷാന്ദേഹിയായി  അലഞ്ഞു. ആ മുല്‍പ്പടര്‍പ്പുകള്‍ക്കിടയിലും എന്നെന്നും ഓര്‍ത്തു വക്കാന്‍ പച്ചപ്പരവതാനി വിരിച്ച ഒരു ബാല്യം നിലനിന്നിരുന്നു എന്ന് സങ്കല്പ്പികാന്‍ പോലും കഴിയുന്നില്ല.  ജീവിത വീഥിയിലെ നൂലാമാലകള്‍ എന്തെന്ന് പോലും അറിയാതെ അച്ഛനമ്മമാരുടെ സംരക്ഷണയില്‍ ഒരു ദശാബ്ദം, നിഷ്കളങ്കതയുടെ പര്യായമായി എടുത്തു കാട്ടാന്‍ ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ സര്‍വശക്തനായ പൊന്നുതമ്പുരാന്‍  അനുഗ്രഹപ്രഭ ചൊരിയുന്ന നിമിഷങ്ങള്‍. ഈ നിമിഷങ്ങളിലൂടെ വീണ്ടും ഒരു യാത്ര, അത് നല്‍കുന്ന ആത്മ നിര്‍വൃതി , മനസ്സിലെ പൊടിപടലങ്ങളെ തട്ടിയകറ്റി ഒരു നൈര്‍മല്ല്യനുഭൂതി, ഇതൊക്കെ അനുഭവിച്ചറിയാന്‍ നമുക്ക് സന്ജരിക്കാം ആ കൊഴിഞ്ഞു പോയ ഇലതാളുകളിലൂടെ...