ചൂടേറിയ കാലാവസ്ഥയിൽ വെന്തുപോള്ളുന്ന ഭൂമിയേയും അതിൻ ആശ്രിതരെയും തഴുകിയുണർത്താൻ ആദ്യ വേനൽമഴ ഇന്ന് (09-03-13) പെയ്തിറങ്ങി. ഈ വർഷത്തെ ആദ്യ മഴ. ഓരോ മഴത്തുള്ളിയും ഭൂമിദേവിക്ക് പ്രണാമം അരുളാനെതുമ്പോൾ സഫലീകരിക്കപ്പെടുന്നത് ഒരായിരം ജനതയുടെ സ്വപ്നങ്ങളാണ്, കാലാകാലങ്ങളായി അവർ കാത്തുസൂക്ഷിക്കുന്ന അവരുടെ വിശ്വാസങ്ങളാണ്. വേനൽച്ചൂടിൽ വറ്റിവരണ്ടു കിടക്കുന്ന കൃഷിയിടങ്ങൾ ആനന്ദനടനമാടുന്നു , മുളച്ചു പൊന്താൻ കാത്തു നിൽക്കുന്ന വിളകൾക്ക് ആശ്വാസ ദൂതുമായെത്തുന്ന ഈ മഴത്തുള്ളികളെ അവർ ഇരു കൈയും നീട്ടി സ്വീകരിക്കുന്നു.
പുതുമഴയുടെ സംഗീതം എപ്പോഴും എന്നെ വല്ലാതെ ആകർഷിക്കാറുണ്ട്, ഇത്തവണയും ആ പതിവ് തെറ്റിയില്ല. എല്ലാ വർഷത്തെയും പോലെതന്നെ ഈ വർഷവും ആദ്യ മഴയുടെ സുഖം ഞാൻ അനുഭവിച്ചറിഞ്ഞു. അർദ്ധനഗ്ന മേനിയിൽക്കൂടി തഴുകിയിറങ്ങിയ ഓരോ കണങ്ങളും എന്നെ ഇക്കിളിപ്പെടുതുന്നുണ്ടായിരുന്നു. കലാലയ ജീവതത്തിലെ 'അവസാന ആദ്യമഴ' യാകും ഇത്, കാരണം 4 വർഷം നീണ്ട ഈ ജീവിതത്തിനു വിരാമമാകാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി. അടുത്ത ആദ്യ മഴയ്ക്ക് ഞാൻ എവിടെയാകും എന്നു പോലും നിശ്ചയമില്ല. ചിലപ്പോൾ ശീതീകരിച്ച മുറികളിൽ ജീവിത സമ്പാദ്യത്തിനായുള്ള പടപോരുതലിൽ, അല്ലെങ്കിൽ മറ്റു തിരക്കുകളിൽ. എന്തായാലും ഇതുപോലൊരു ആസ്വാദന കാലഘട്ടം ഇനിയുണ്ടാവില്ല . അതോർത്തപ്പോൾ എന്റെ കണ്ണു നിറഞ്ഞു, മഴയായതിനാൽ ഞാൻ കരയുന്നത് പുരത്തറിയില്ല എന്നതും ഒരു സമാധാനം. അങ്ങനെ ഏതാണ്ട് 30 മിനിറ്റോളം ഞാനതാസ്വദിചു നിന്നുപോയി. ഈ നേരമത്രയും കൊരിചൊരിയുന്ന മഴയ്ക്ക് അകമ്പടി സേവിക്കാൻ ഇടിയും മിന്നലും വന്നുപോകുന്നുണ്ടായിരുന്നു. ഇവയ്ക്കൊന്നും എന്റെ സുഖാനുഭൂതിയിന്മേൽ മേൽക്കൈ നേടാൻ സാധിച്ചില്ല എന്നതാണ് സത്യം.
പഴമക്കാർ പറയുന്നതു പോലെ പുതുമണ്ണിൻ( ആദ്യ മഴക്കു ശേഷമുള്ള മണ്ണ്‍ ) ഗന്ധം തികച്ചും വ്യത്യസ്ഥം തന്നെയാണ്. ജീവജാലങ്ങളുടെ അത്രയും കാലത്തെ പാപങ്ങളാൽ കളങ്കിതമായ ഭൂമിയെ നനച്ചുണർത്തി പാപമോചിതമാക്കി അതിനു പുതുഗന്ധം നൽകിയതുപോലെ.
എന്റെ ഈ തൂലികയിൽ നിന്നും വാക്കുകൾ പിറക്കുമ്പോൾ മഴ തോർന്ന് അന്തരീക്ഷം ശാന്തമായിരിക്കുന്നു. ഈ വേളയിൽ ഭൂമിക്ക് ഒരു പുതുമോടി കൈവന്ന പോലെ. ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായ ഒരു തൂവെള്ള നിറം. ഈ നിറത്തിൻമേൽ ഇനിയൊരു കറ പുരളാതിരിക്കാൻ നമുക്കു ശ്രദ്ധിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം, അതിനായി ഒറ്റക്കെട്ടായ് പ്രയത്നിക്കാം.